കോലഞ്ചേരി: പഴന്തോട്ടം ശാഖയിൽ ജയന്തി ദിനാഘോഷങ്ങൾ കെ.എൻ സുകുമാരൻ ഉദ്ഘാടനം ചെയ്തു.ശാഖ പ്രസിഡന്റ് കെ.കെ വേലായുധൻ അദ്ധ്യക്ഷനായി. സെക്രട്ടറി കെ.പി രാധാകൃഷ്ണൻ,വൈസ് പ്രസിഡന്റ് കെ.ആർ സുകുമാരൻ, രമ സോമൻ, കല രാജൻ,വൈശാഖ് സോമൻ,അനന്തു പ്രകാശൻ, അനുജ കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
വടവുകോട് ശാഖയിൽ കെ.എം സജീവ് ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് വി.എൻ തങ്കപ്പൻ അദ്ധ്യക്ഷനായി. സെക്രട്ടറി കെ.കെ സാജു, പി.ഡി സുഗതൻ, കെ.ആർ പുഷ്പജൻ, പി.കെ സരസു, അമൽ .ടി ബാബു,ടി.എസ് ഉണ്ണികൃഷ്ണൻ,കെ.എൻ രാജൻ തുടങ്ങിയവർ സംസാരിച്ചു.
വലമ്പൂർ ശാഖയിൽ വനിതാ സംഘം കേന്ദ്ര സമിതിയംഗം ഉഷ ടീച്ചർ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് പി.വി സന്തോഷ് അദ്ധ്യക്ഷനായി. സെക്രട്ടറി എ.വി ബാലചന്ദ്രൻ, കെ.കെ സന്തോഷ്, വി.ആർ മനോജ്, പഞ്ചായത്തംഗം അരുൺ വാസു,കെ.കെ മുരുകൻ തുടങ്ങിയവർ സംസാരിച്ചു.
നെല്ലാട് ശാഖയിൽ യൂത്ത് മൂവ്മെന്റ് കേന്ദ്ര സമിതിയംഗം ശ്രീജീ.ഇ കുമാർ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് പി.എൻ കുമാരൻ അദ്ധ്യക്ഷനായി. സുനിൽ പാലിശേരി മുഖ്യ പ്രഭാഷണം നടത്തി.സെക്രട്ടറി കെ.കെ രാജേഷ്, കെ.കെ മാധവൻ, എം.എൻ വിജയൻ, ഷീബ അശോകൻ, ഇ.എസ് സന്തോഷ്, കെ.കെ മാധവൻ, രാജേഷ് എൻ.കെ, തുടങ്ങിയവർ സംസാരിച്ചു.