കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് 14 മുതൽ 20 വരെ സേവനവാരമായി ആചരിക്കുമെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ,കെ. നസീർ പത്രസമ്മേളനത്തിൽ പറഞ്ഞു. 14 ന് ജില്ലാതല ഉദ്ഘാടനവും 17 ന് സംസ്ഥാനതല ഉദ്ഘാടനവും നടക്കും. സേവാ സപ്‌താഹത്തിന്റെ ഭാഗമായി മെഡിക്കൽ ക്യാമ്പുകൾ, രക്തദാന ക്യാമ്പുകൾ, നേത്രപരിശോധന, ഓപ്പറേഷൻ ക്യാമ്പുകൾ , മരുന്ന് വിതരണം എന്നിവ നടക്കും. ഓരോ ജില്ലകളിലും 100 ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസ, ജീവിത ആവശ്യങ്ങൾ ഏറ്റെടുക്കും. മോദിയുടെ ജീവിതത്തെയും നേട്ടങ്ങളെയും ആസ്‌പദമാക്കിയുള്ള പുസ്‌തകം നൂറ് സാംസ്കാരിക പ്രവർത്തകർക്ക് കൈമാറും. എല്ലാ പഞ്ചായത്തിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തുമെന്നും നസീർ പറഞ്ഞു.