മുവാറ്റുപുഴ: റീ സർവ്വേയിലെ അപാകത മൂലം പുരയിടത്തെ തോട്ട ഭൂമിയെന്നു രേഖപ്പെടുത്തിയത് തിരുത്തണമെന്നാവശ്യപ്പെട്ട് ഇൻഫാം മുഖ്യമന്ത്രിക്കും റവന്യുമന്ത്രിക്കും നിവേദനം നൽകി. വർഷങ്ങളായി കൃഷി ചെയ്യുന്ന കാഞ്ഞിരപ്പിള്ളി, മീനച്ചിൽ താലൂക്കുകളിലെ പുരയിടങ്ങളാണ് തോട്ട ഭൂമിയായി രേഖപ്പെടുത്തിയത് .തോട്ടവിളകൾ അല്ലാതെ മറ്റൊരു കൃഷിയും ചെയ്യാനോ മക്കൾക്ക് വസ്തു ഭാഗം ചെയ്ത് കൊടുക്കാനോ സാധിക്കാത്ത അവസ്ഥ.റവന്യു, റീ സർവ്വേ ഉദ്യോഗസ്ഥരുടെ തെറ്റുകൾ തിരുത്തി കർഷകർക്ക് സഹായകരമായ നിലപാട് സ്വീകരിക്കണമെന്ന് ഇൻഫാം സംസ്ഥാന ഡയറക്ടർ ഫാ.ജോസ് മോനിപ്പിള്ളി, സംസ്ഥാന പ്രസിഡന്റ് ജോസ് എടപ്പാട്ട്, മേഖല പ്രസിഡന്റ് വി.എം ഫ്രാൻസിസ് എന്നിവർ ആവശ്യപ്പെട്ടു.