ആലുവ: ശ്രീനാരായണ ഗുരുദേവ ജയന്തിയാഘോഷത്തോടനുബന്ധിച്ച് ആലുവ അദ്വൈതാശ്രമത്തിൽ നടന്ന പ്രത്യേക പൂജകൾ ഭക്തിസാന്ദ്രമായി. നൂറുകണക്കിന് ശ്രീനാരായണീയരാണ് പങ്കെടുത്തത്. പുലർച്ചെ 4.30ന് വിശേഷാൽ പൂജയോടെ ചടങ്ങുകൾ ആരംഭിച്ചു.
അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ ധർമ്മ പതാക ഉയർത്തി. ശാന്തി ഹവനം, മഹാജയന്തി ഗുരുപൂജ, സമൂഹപ്രാർത്ഥന, ഗുരുദേവ കൃതികളുടെ പാരായണം, മഹാഗുരുപൂജ, പ്രസാദ വിതരണം, ഗുരുപൂജ, ദീപാരാധന, സമൂഹപ്രാർത്ഥന എന്നിവ നടന്നു. അദ്വൈതാശ്രമം മേൽശാന്തി പി.കെ. ജയന്തൻ, സ്വാമി നാരായണഋഷി എന്നിവർ പൂജകൾക്ക് കാർമ്മികത്വം വഹിച്ചു.