കൊച്ചി: വരാപ്പുഴ അതിരൂപതയിലെ കുടുംബയൂണിറ്റുകളിൽ ഒരു വർഷം മുടങ്ങാതെ പങ്കെടുത്ത 1156 ദമ്പതികൾ 15 ന് വല്ലാർപാടം ബസിലിക്കയിൽ ഒത്തുചേരും. കൊല്ലം രൂപത മുൻ അദ്ധ്യക്ഷൻ ഡോ. സ്‌റ്റാൻലി റോമൻ ഉദ്‌ഘാടനം ചെയ്യും. വരാപ്പുഴ അതിരൂപത ചാൻസലർ ഫാ. എബിജിൻ അറക്കൽ അദ്ധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എം.പി മുഖ്യാതിഥിയായിരിക്കും.