sndp
കിഴുമുറി ശാഖയിൽ നടന്ന ജയന്തി സമ്മേളനം അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. കെ.എൻ മോഹനൻ, ,ശാഖാ പ്രസിഡന്റ് കെ.കെ.തമ്പി ,ജില്ലാ പഞ്ചായത്തംഗം കെ.എൻ.സുഗതൻ , യുണിയൻ പ്രസിഡന്റ് വി.കെ.നാരായണൻ, പഞ്ചായത്ത് പ്രസിഡന്റ് അമ്മിണി ജോർജ്, എൻ.ആർ ഷാജു തുടങ്ങിയവർ സമീപം

കിഴുമുറി പാമ്പാക്കുട ശാഖയിൽ

പിറവം : എസ്.എൻ ഡി.പി.യോഗം കിഴുമുറി ശാഖയിൽൽവിവിധ കുടുംബ യൂണിറ്റുകൾ , വനിതാ സംഘം , യൂത്ത് മൂവ്മെന്റ് , സ്വയം സഹായ സംഘങ്ങൾ, ബാലജനയോഗം എന്നിവ സംയുക്തമായാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചത്. പാമ്പാക്കുട ഗുരുദേവക്ഷേത്രത്തിൽ ഗുരുപൂജയ്ക്ക് ശേഷം ശാഖാ പ്രസിഡന്റ് കെ.കെ.തമ്പി പതാകയുയർത്തി . ശാഖാ അങ്കണത്തിൽ നിന്ന് പുറപ്പെട്ട് ഘോഷയാത്ര ടൗൺ ചുറ്റി ക്ഷേത്രാങ്കണത്തിൽ തിരിച്ചെത്തി. തുടർന്ന് നടന്ന പൊതുസമ്മേളനം അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.. കെ.കെ.തമ്പി അദ്ധ്യക്ഷത വഹിച്ചു. .മൂവാറ്റുപുഴ യൂണിയൻ പ്രസിഡന്റ് വി.കെ.നാരായണൻ മുഖ്യപ്രഭാഷണം നടത്തി . ജില്ലാ പഞ്ചായത്തംഗം കെ.എൻ. സുഗതൻ മുഖ്യാതിഥിയായിരുന്നു. .വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർ സി.എ.സന്തോഷ് ചതയദിന സന്ദേശം നൽകി. ശാഖാംഗങ്ങളുടെ മക്കൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിവിധ വിദ്യാഭ്യാസ അവാർഡുകളും എൻഡോവ് മെൻറുകളും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്മിണി ജോർജ് വിതരണം ചെയ്തു.. ക്ഷേത്രം മേൽശാന്തി വി.എം.ഉണ്ണിക്കൃഷ്ണൻ അനുഗ്രഹ പ്രഭാഷണം നടത്തി. . ഗ്രാമ പഞ്ചായത്തംഗം എൻ.ആർ ഷാജു, സൗദാമിനി പാപ്പു, ഷാജു അമ്പാടി , വി.കെ.ജീവലൻ തുടങ്ങിയവർ പ്രസംഗിച്ചു. .കെ.എൻ മോഹനൻ സ്വാഗതവും ടി.എൽ.സുനിൽകുമാർ നന്ദിയും പറഞ്ഞു

# പിറവം ശാഖയിൽ

പിറവം: എസ്.എൻ.ഡി.പി യോഗം പിറവം ശാഖയുടെ നേതൃത്വത്തിൽ വിവിധ കുടുംബ യൂണിറ്റുകൾ, ബാലജനയോഗം , യൂത്ത്മൂവ്മെന്റ് പ്രവർത്തകരടക്കമുള്ള നൂറ് കണക്കിന് ശ്രീനാരായണീയർ അണിനിരന്നഘോഷയാത്ര രാവിലെ 9 ന് ശാഖ അങ്കണത്തിൽ നിന്നും ആരംഭിച്ചു. ആശുപത്രി കവലയിലെത്തി തിരിച്ച് പോസ്റ്റ് ഓഫീസ് ജംഗ്ഷൻ വഴി ശാഖ അങ്കണത്തിൽ എത്തിയതിനുശേഷം നടന്ന ചതയദിന സമ്മേളനം കൂത്താട്ടുകുളം യൂണിയൻ പ്രസിഡന്റ് പി.ജി.ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എം.എൻ. അപ്പുക്കുട്ടൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ യൂണിയൻ സെക്രട്ടറി സി.പി. സത്യൻ മുഖ്യപ്രഭാഷണം നടത്തി . യൂണിയൻ വൈസ് പ്രസിഡന്റ് കെ.ജി. പുരുഷോത്തമൻ , യൂണിയൻ വനിതാ സംഘം സെക്രട്ടറി മഞ്ജു റെജി, കെ.കെ.റെജി എന്നിവർ വിവിധ എൻഡോവ്മെൻറുകൾവിതരണം ചെയ്തു . സമ്മേളനത്തിൽ ശാഖാ സെക്രട്ടറി ടി.കെ.പ്രകാശ് സ്വാഗതവും സി.കെ.പ്രസാദ് നന്ദിയും പറഞ്ഞു.

# മുളക്കുളം നോർത്ത് ശാഖയിൽ

പിറവം : എസ്.എൻ.ഡി.പി. യോഗം നോർത്ത് മുളക്കുളം ശാഖയുടെ നേതൃത്വത്തിൽപള്ളിപ്പടിയിൽ നിന്നാരംഭിച്ചഘോഷ യാത്രയിൽ ദേവനൃത്തം, വിവിധ കലാരൂപങ്ങൾ , ഗായകസംഘം , വാദ്യമേളങ്ങൾ എന്നിവ അണിനിരന്നു. ഘോഷയാത്ര ഗുരുദേവ ക്ഷേത്രത്തിൽ എത്തിച്ചേർന്നതിനു ശേഷം ക്ഷേത്ര ഗേറ്റ് സമർപ്പണവും പിറന്നാൾ സദ്യയും നടന്നു.. ശാഖ പ്രസിഡന്റ് പി.കെ.രാജീവ്, വെെസ് പ്രസിഡന്റ് കെ. എ. നാരായണൻ , സെക്രട്ടറി എം.എ.സുമോൻ ,ലീന സോമൻ, ഉഷ സോമൻ, ഷെറീന പ്രാശ് , ജഗദമ്മ മോഹൻ, ഗോകുൽ തുടങ്ങിയവർ നേതൃത്വം നൽകി.