ആലുവ: ശ്രീനാരായണ ഗുരുദേവ ജയന്തിയാഘോഷത്തിന്റെ ഭാഗമായി എസ്.എൻ.ഡി.പി യോഗം പട്ടേരിപ്പുറം ശാഖയിൽ പ്രത്യേക പൂജകൾ നടന്നു. ചേർത്തല കുഞ്ഞുമോൻ ശാന്തി മുഖ്യകാർമ്മികത്വം വഹിച്ചു. ശാഖാ അഡ്മിനിസ്ട്രേറ്റർ കെ.സി. സ്മിജൻ ഭദ്രദീപം തെളിച്ചു. ചതയാഘോഷ കമ്മിറ്റി കൺവീനർ ടി. ഉണ്ണിക്കൃഷ്ണൻ (ജയൻ), കെ.ആർ. അജിത്ത്, കെ. ദാസൻ, ഇ.കെ. ഷാജി, പി.ബി. സുധീഷ്‌കുമാർ, ഓമന സനിലൻ, യു. മണി, വേണുഗോപാൽ, ടി.എൻ. ഗോപി, എ.പി. അനിൽ, പി.വി. രാധാകൃഷ്ണൻ, പി.കെ. ശ്രീകുമാർ, ബിനു സുധീഷ്, സിന്ധു സുരേഷ് എന്നിവർ നേതൃത്വം നൽകി.