കല്ലൂർക്കാട്, മഞ്ഞള്ളൂർ പഞ്ചായത്തുകളിൽ കേരകർഷകരെ സഹായിക്കുന്നതിനായി കേരഗ്രാമം പദ്ധതിയും
മൂവാറ്റുപുഴ: ക്ഷീര ഗ്രാമം പദ്ധതിയ്ക്കായി കല്ലൂർക്കാട് ഗ്രാമപഞ്ചായത്തിനെ തിരഞ്ഞെടുത്തതായി എൽദോ എബ്രഹാം എം.എൽ.എ അറിയിച്ചു. പദ്ധതിക്കായി 50 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. ജില്ലയിൽ ഏറ്റവും കൂടുതൽ ക്ഷീര കർഷകരുള്ളത് ഈ പഞ്ചായത്തിലാണ്. ഏറ്റവും കൂടുതൽ പാലും, പാൽ ഉൽപ്പന്നങ്ങളും ഉൽപ്പാദിപ്പിക്കുന്നതും കല്ലൂർക്കാട് ഗ്രാമപഞ്ചായത്തിലാണ്. സംസ്ഥാനത്ത് 10 പഞ്ചായത്തുകളെയാണ് ക്ഷീര ഗ്രാമം പദ്ധതിയ്ക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. എറണാകുളം ജില്ലയിൽ കല്ലൂർക്കാട് പഞ്ചായത്ത് മാത്രം.ക്ഷിര മേഖലയിൽ 50ലക്ഷം രൂപയുടെ പ്രവർത്തനങ്ങളാണ് പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്നത്.റബർ കർഷകർ ഏറെയുള്ള പ്രദേശമാണ് കല്ലൂർക്കാട് പഞ്ചായത്ത്. റബർ വില ഇടിഞ്ഞതോടെ പ്രദേശവാസികൾ മുഖ്യ വരുമാനമാർഗമായി ക്ഷീര മേഖലയെ തെരഞ്ഞെടുക്കുകയായിരുന്നു. ക്ഷീര ഗ്രാമം പദ്ധതി പഞ്ചായത്തിൽ നടപ്പിലാക്കുന്നതോടെ ക്ഷീര കർഷക മേഖലയിൽ തൊഴിലെടുക്കുന്ന നിരവധി പേർക്ക് ഏറെ ഗുണകരമാകുമെന്ന് എൽദോ എബ്രഹാം എം.എൽ.എ പറഞ്ഞു.
പദ്ധതിഇങ്ങനെ:
1, 2, 5, 10 കറവ പശുക്കൾ ഉൾക്കുള്ളുന്ന ഡയറി യൂണിറ്റുകൾ
5, 10 കിടാരികൾ ഉൾക്കൊള്ളുന്ന കിടാരി വളർത്തൽ യൂണിറ്റുകൾ
ഗോകുലം ഡെയറി യൂണിറ്റുകൾ
തൊഴുത്ത് നിർമ്മാണം, തൊഴുത്ത് നവീകരണം,
കറവ യന്ത്രം സ്ഥാപിക്കൽ
ധാതു ലവണ മിശ്രിതങ്ങളുടെ വിതരണം