sndp
ശ്രീനാരായണ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം എടയപ്പുറം ശാഖയുടെ ജയന്തി മഹാഘോഷയാത്ര

ആലുവ: എടയപ്പുറം ശാഖയുടെ ജയന്തി മഹാഘോഷയാത്രയിൽ നൂറുകണക്കിന് ശ്രീനാരായണീയർ പങ്കാളികളായി. വാദ്യമേളങ്ങൾ, നിശ്ചലദൃശ്യങ്ങൾ, മഞ്ഞക്കുടകൾ, തൊപ്പി, യൂണിഫോം ധാരികളായ സ്ത്രീ - പുരുഷന്മാർ, കുട്ടികൾ എന്നിവർ ഘോഷയാത്രയെ ആകർഷകമാക്കി. ശാഖാ പ്രസിഡന്റ് സി.സി. അനീഷ്‌കുമാർ, സെക്രട്ടറി സി.ഡി. സലിലൻ, ചതയാഘോഷ കമ്മിറ്റി കൺവീനർ സി.എസ്. അജിതൻ, ജോ. കൺവീനർ കെ.കെ. ചെല്ലപ്പൻ, ടി.കെ. അച്യുതൻ, സി.ഡി. ബാബു, പി.സി. ഷാബു, സുവിക് കൃഷ്ണൻ, പ്രേമൻ പുറപ്പേൽ, പി.ജി. ഭരതൻ, സതി രാജപ്പൻ, കുട്ടൻ പുഷ്പനഗർ, മിനി പ്രദീപ്, ഹിത ജയൻ, ഷൈല പ്രേമൻ, നീതു സതീഷ്, ശ്രീവിദ്യ ബൈജു, അഭിലാഷ് ഹരിഹരൻ, കെ.എസ്. സുജേഷ്, സുരേഷ് കോളനിപ്പടി എന്നിവർ നേതൃത്വം നൽകി.