നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഡ്യൂട്ടിഫ്രീ ഷോപ്പുകളിൽ ഉത്സവകാല ഷോപ്പിംഗ് ഉത്സവത്തിന് തുടക്കമായി. ഒക്ടോബർ 30 വരെ ഷോപ്പിംഗ് നടത്തുന്നവർക്കായി മെഗാ സമ്മാന പദ്ധതിയും ദിവേസന നറുക്കെടുപ്പുമാണ് ഒരുക്കിയിരിക്കുന്നത്.

നറുക്കെടുപ്പിലൂടെ കണ്ടെത്തുന്ന വിജയിക്ക് 12 ലക്ഷം രൂപയുടെ എം.ജി. ഹെക്‌ടർ കാർ മെഗാ സമ്മാനമായി ലഭിക്കും. ദിവസേനയുള്ള നറുക്കെടുപ്പിൽ രണ്ടുപേർക്ക് സ്വർണ നാണയവും നൽകും. രണ്ടുപേർക്ക് ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ താമസിക്കാനുള്ള വൗച്ചറും സമ്മാനമായി നേടാം. മറ്റ് ഉത്സവകാല ഓഫറുകളും ഡിസ്‌കൗണ്ടുകളും അന്താരാഷ്ട്ര യാത്രക്കാർക്കായി പ്രഖ്യാപിച്ചിട്ടുണ്ട്.