ആലുവ: വൈ.എം.സി.എ സൗത്ത് വെസ്റ്റ് ഇന്ത്യാ റീജിയന്റെ പ്രവർത്തന പദ്ധതികളുടെ ഉദ്ഘാടനവും പ്ലാനിംഗ് ഫോറവും ഇന്ന് തോട്ടുമുഖം വൈ.എം.സി.എ ക്യാമ്പ് സെന്ററിൽ യാക്കോബായ സഭയുടെ മെത്രാപ്പോലീത്തൻ ട്രസ്റ്റി ഡോ.ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും.

സംസ്ഥാന ചെയർപേഴ്‌സൺ കുമാരി കുര്യാസ് അദ്ധ്യക്ഷത വഹിക്കും. മുൻ ദേശീയ പ്രസിഡന്റ് ഡോ.ലെബി ഫിലിപ്പ് മാത്യു മുഖ്യാതിഥിയായിരിക്കും. ഇൻസൈറ്റ് മിഷൻ ഡയറക്ടർ സുനിൽ ഡി. കുരുവിള മുഖ്യപ്രഭാഷണം നടത്തും. വൈ.എം.സി.എ സൗത്ത് വെസ്റ്റ് ഇന്ത്യാ റീജിയൻ പുറത്തിറക്കുന്ന ഹാൻഡ് ബുക്കിന്റെ പ്രകാശനം ദേശീയ ട്രഷറാർ ആർ.എസ്.ഷെട്ടിയാനും, ശതോത്തര പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് നൽകുന്ന സ്‌പോർട്‌സ് കിറ്റുകളുടെ ഉദ്ഘാടനം ദേശീയ വൈസ് പ്രസിഡന്റ് അശോകൻ സോളമനും, കാരുണ്യപദ്ധതികളുടെ ഉദ്ഘാടനം ദേശീയ വൈസ് പ്രസിഡന്റ് ഗൗരവ് കല്യാണും നിർവ്വഹിക്കും.