കൊച്ചി: ഗുരുദേവ ജയന്തിദിനാഘോഷം കടവന്ത്ര മട്ടലിൽ ഭഗവതിക്ഷേത്രത്തിലെ ഗുരുദേവക്ഷേത്രത്തിൽ കടവന്ത്ര 1554ാം നമ്പർ ശാഖായോഗത്തിന്റെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു. മേൽശാന്തി എൻ.പി. ശ്രീരാജിന്റെ നേതൃത്വത്തിൽ നടന്ന ഗുരുപൂജയ്ക്കും സമൂഹാർച്ചനയ്ക്കും ശേഷം ശാഖാ പ്രസിഡന്റ് കെ.കെ. ജവഹരി നാരായണൻ പതാക ഉയർത്തി. തുടർന്നു നടന്ന ഇരുചക്ര വാഹനജാഥ കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ ജാഥാക്യാപ്ടൻ പി.പി. പ്രദീപിന് കൈമാറി ഉദ്‌ഘാടനം ചെയ്തു. മട്ടലിൽ ഭഗവതിക്ഷേത്ര മാനേജിംഗ് ട്രസ്റ്റിയും യൂണിയൻ കമ്മിറ്റി മെമ്പറുമായ ടി.കെ. പത്മനാഭൻ, ശാഖാ സെക്രട്ടറി കെ.കെ. പ്രകാശൻ, വൈസ് പ്രസിഡന്റ് ടി.എൻ. രാജീവ്, മാനേജർ സി.വി. വിശ്വൻ, വനിതാസംഘം പ്രസിഡന്റ് ഭാമ പത്മനാഭൻ എന്നിവർ സംസാരിച്ചു. മുതിർന്ന അമ്മമാരെയും ഉയർന്ന മാർക്കു വാങ്ങിയ വിദ്യാർത്ഥികളെയും ആദ്യകാല പ്രവർത്തകനായ വി.എം. രാധാകൃഷ്ണനെയും വനിതാസംഘത്തിന്റെ നേതൃത്വത്തിൽ പൊന്നാട അണിയിച്ച് ആദരിച്ചു.