sndp
സാംസ്കാരിക സമ്മേളനം ഹൈക്കോടതി മുൻ ജസ്റ്റിസ് പി എസ് ഗോപിനാഥൻ ഉത്‌ഘാടനം ചെയ്യുന്നു

തൃക്കാക്കര: എസ്.എൻ.ഡി.പി യോഗം തൃക്കാക്കര സൗത്ത് ശാഖയുടെ ഗുരുജയന്തി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ സാംസ്കാരിക സമ്മേളനം ഹൈക്കോടതി മുൻ ജസ്റ്റിസ് പി.എസ് ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ഉണ്ണി കാക്കനാട് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൻ ഷീല ചാരു ഓണപ്പുടവ വിതരണം ചെയ്തു. ഹൈബി ഈഡൻ എം.പി മുഖ്യാതിഥിയായിരുന്നു.

പി.ടി തോമസ് എം.എൽ.എ, സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ, തൃക്കാക്കര നഗര സഭ വൈസ്.ചെയർമാൻ കെ.ടി എൽദോ, സി.പി.ഐ നേതാവ് ടി.പി സഞ്ചിത്ത്, ശ്രീനാരായണ സാംസ്കാരിക സമിതി ജില്ലാ വൈസ്.പ്രസിഡന്റ് എം.എൻ മോഹനൻ, വി.ഡി സുരേഷ്, എം.എസ് അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.