പിറവം : എസ്.എൻ.ഡി.പി യോഗം താമരക്കാട് ശാഖയുടെ നേതൃത്വത്തിൽ ചതയ ദിനം ആഘോഷിച്ചു.. യൂത്ത് മൂവ്മെന്റ്, വനിതാസംഘം, കുമാരിസംഘം, സൈബർസേന, വിവിധ കുടുംബ യൂണിറ്റുകൾ , എസ്.എച്ച് ഗ്രൂപ്പുകൾ എന്നിവ സംയുക്തമായാണ് ആഘോഷം സംഘടിപ്പിച്ചത്.
ജയന്തി ഘോഷയാത്ര ശാഖാ അങ്കണത്തിൽ നിന്നാരംഭിച്ച് പെരുംകുറ്റി കവലയിലെത്തി തിരിച്ച് ശാഖയിൽ എത്തി. ജയന്തി സമ്മേളനം യൂണിയൻ പ്രസിഡന്റ് പി.ജി. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.. ശാഖാ പ്രസിഡന്റ് കെ.എൻ. രാജു അദ്ധ്യക്ഷത വഹിച്ചു.. യൂണിയൻ സെക്രട്ടറി സി.പി. സത്യൻ ജയന്തിദിന സന്ദേശം നൽകി. . യൂണിയൻ വൈസ് പ്രസിഡന്റ് കെ.ജി. പുരുഷോത്തമൻ മുഖ്യപ്രഭാഷണം നടത്തി. കലാകായിക മത്സരവിജയികൾക്ക് യൂണിയൻ കൗൺസിലർ എം.പി. ദിവാകരൻ സമ്മാനങ്ങളും രാജേഷ് ശാന്തി സ്കോളർഷിപ്പും വിതരണം ചെയ്തു. ശാഖാ സെക്രട്ടറി പി.എസ്. സജി സ്വാഗതവും സുശീലാ മോഹൻ നന്ദിയും പറഞ്ഞു
# മുത്തോലപുരം ശാഖയിൽ
പിറവം : മുത്തോലപുരം ശാഖയിൽഘോഷയാത്ര , സാംസ്കാരിക സമ്മേളനം , എൻഡോവ്മെന്റ് വിതരണം , ഗുരുപൂജ , പ്രസാദ ഊട്ട് തുടങ്ങിയവ നടന്നു.. സാംസ്കാരിക സമ്മേളനം യൂണിയൻ സെക്രട്ടറി സി. പി. സത്യൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് സതീശൻ കളിഞ്ഞിലിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു.. യൂണിയൻ പ്രസിഡന്റ് പി.ജി. ഗോപിനാഥ് മുഖ്യ പ്രഭാഷണം നടത്തി . യൂണിയൻ വെെസ് പ്രസിഡന്റ് കെ.ജി.പുരുഷോത്തമൻ , കൗൺസിലർ എം.കെ.ശശിധരൻ, കൗസല്യ രവീന്ദ്രൻ, മഞ്ജു റെജി തുങ്ങിയവർ സംസാരിച്ചു.എസ്.എസ്.എൽ.സി , പ്ളസ് ടു ,ബി.എസ്.സി , ടിടി.സി ഉൾപ്പെടെ വിവിധ ക്ളാസുകളിൽ ഉന്നത വിജയം കെെവരിച്ചവർക്ക് ചടങ്ങിൽ എൻഡോവ്മെന്റുകൾ വിതരണം ചെയ്തു.