ആലുവ: നഗരത്തിൽ നടന്ന ജയന്തി ഘോഷയാത്രക്ക് കേശവ സ്മൃതികവാടത്തിൽ സ്വീകരണം നൽകി. ആർ.എസ്.എസ് പ്രാന്ത സഹസേവ പ്രമുഖ് എം.സി. വത്സൻ ഗുരുദേവ പ്രതിമയിൽ മാല ചാർത്തി. ആർ.എസ്.എസ് വിഭാഗ് പ്രചാരക് വി. അനീഷ്, ഹിന്ദു ഐക്യവേദി ജില്ലാ സംഘടനാ സെക്രട്ടറി അമ്പാട്ട് സുബ്രഹ്മണ്യൻ, ബാലസംസ്ക്കാര കേന്ദ്രം കാര്യാലയം കാര്യദർശി എം.ആർ. പ്രമോദ്, വിശ്വഹിന്ദു പരിഷത്ത് ജില്ല ജോയിന്റ് സെക്രട്ടറി പി.കെ. ശശി, ക്ഷേത്ര സംരക്ഷണസമിതി സംസ്ഥാന സമിതി അംഗം എസ്. ഗോപാലകൃഷ്ണൻ, സേവാഭാരതി ജില്ലാ സേവാപ്രമുഖ് എ.കെ. ഷാജി, മനോജ് തരുത്ത്, എൻ. അനിൽകുമാർ എന്നിവർ സംബന്ധിച്ചു.
ജയന്തി മഹാഘോഷയാത്രയ്ക്ക് ആലുവ തിരുനാരായണ സത്സംഗത്തിന്റെ നേതൃത്വത്തിൽ ആലുവ എസ്.എൻ.ഡി.പി സ്കൂളിന് മുമ്പിൽ സ്വീകരണം നൽകി. ഭാരവാഹികളായ ബാബു മുപ്പത്തടം, കെ.വി. രാജൻ എന്നിവർ നേതൃത്വം നൽകി.