കൊച്ചി: എസ്.എൻ.ഡി.പി യോഗം എറണാകുളം സെൻട്രൽ ശാഖയുടെ ഗുരുദേവ ജയന്തി ആഘോഷം എഴുത്തുകാരി ശ്രീകുമാരി രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു. ശാഖാ പ്രസിഡന്റ് സി.ഡി. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ സ്‌റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.വി.പി കൃഷ്‌ണകുമാർ, ഫാ. റോബി കണ്ണൻചിറ, അഡ്വ. രാമകൃഷ്‌ണൻ മാങ്കോട്ട്, കെ.എം.ബോസനൻ, എൻ.ജി.സുരേഷ് എന്നിവർ പ്രസംഗിച്ചു.