പള്ളുരുത്തി: പള്ളുരുത്തിയെ ഭക്തിസാന്ദ്രമാക്കി ശ്രീനാരായണ ഗുരുദേവജയന്തിയാഘോഷം. എസ്.എൻ.ഡി.പി യോഗം കൊച്ചി യൂണിയനും എസ്.ഡി.പി.വൈയും സംയുക്തമായി ജയന്തി ദിന റാലി നടത്തി. യൂണിയൻ പരിസരത്ത് നിന്നാരംഭിച്ച റാലി ശ്രീനാരായണ നഗറിൽ സമാപിച്ചു.
സാംസ്ക്കാരിക സമ്മേളനം ഹൈബി ഈഡൻ എം.പി.ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് എ.കെ.സന്തോഷ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ബിബിൻ മാസ്റ്റർ, പി.എസ്.സൗഹാർദ്ദൻ, കെ.ജെ. മാക്സി എം.എൽ.എ, ജോൺ ഫെർണാണ്ടസ് എം.എൽ.എ, കെ.ബാബു, എ.എൻ.രാധാകൃഷ്ണൻ, ഇ. കെ.മുരളിധരൻ, എം.എസ്.സാബു, സി.പി.കിഷോർ, കെ.ആർ.മോഹനൻ, സുനിൽ, ഷൈൻ കൂട്ടുങ്കൽ, കെ.ജെ.പ്രസാദ്, എ.എ.കുമാരൻ, സീനാ സത്യശീലൻ, ഡോ.അരുൺ അംബു, സി.കെ. ടെൽഫി തുടങ്ങിയവർ പ്രസംഗിച്ചു.