പള്ളുരുത്തി: ശ്രീനാരായണ സാമൂഹ്യ സാംസ്കാരിക സേവാസംഘം നടത്തിയ ജയന്തിദിനാഘോഷ പരിപാടിയിൽ പ്രസിഡന്റ് കെ.എൻ. സതീശൻ പതാക ഉയർത്തി. സെക്രട്ടറി പി. വിജയൻ മുഖ്യപ്രഭാഷണം നടത്തി. ഇടക്കൊച്ചി ശാഖ നടത്തിയ ജയന്തിദിനാഘോഷ പരിപാടിയിൽ സി.പി. മുകേഷ് പതാക ഉയർത്തി. പി.എൻ. മുരളിധരൻ, കെ.ബി. മേഘനാഥൻ, വി.എൽ. ബാബു എന്നിവർ സംബന്ധിച്ചു. എസ്.എൻ.എസ്.വൈ.എസ് നടത്തിയ പരിപാടി ജസ്റ്റിസ് ബി. കെമാൽ പാഷ ഉദ്ഘാടനം ചെയ്തു. കെ.ജെ. മാക്സി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജോൺ ഫെർണാണ്ടസ് എം.എൽ.എ, എം.വി. ബെന്നി, കെ.എച്ച്. പ്രീതി, കെ.ജി. സരസകുമാർ, സി.ജി. പ്രതാപൻ തുടങ്ങിയവർ പ്രസംഗിച്ചു. അദ്ധ്യാപകരായ ബിജു ഈപ്പൻ, പി.കെ. ഭാസി എന്നിവരെ ചടങ്ങിൽ ആദരിച്ചു.