കോതമംഗലം: എസ്.എൻ.ഡി.പി യോഗം കോതമംഗലം യൂണിയന്റെ കീഴിലെ 26 ശാഖകളിലും ഗുരുദേവ ജയന്തി വിപുലമായി ആഘോഷിച്ചു.കോതമംഗലം ശാഖയുടെ നേതൃത്വത്തിൽ ശാഖ മന്ദിരത്തിൽ നിന്നും ആരംഭിച്ച ചതയദിന ഘോഷയാത്ര ടൗൺ ചുറ്റി ശാഖ മന്ദിരത്തിൽ സമാപിച്ചു. തുടർന്നു ചേർന്ന സമ്മേളനം യൂണിയൻ സെക്രട്ടറി പി.എ. സോമൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ അവാർഡുകൾ ഡോ. വിജയൻ നങ്ങേലിൽ വിതരണം ചെയ്തു. ശാഖ പ്രസിഡന്റ് ടി.കെ. വിജയൻ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി വി.കെ. കൃഷ്ണൻ, എന്നിവർ പ്രസംഗിച്ചു. കരിങ്ങഴ ശാഖയുടെ നേതൃത്വത്തിൽ ഗുരുദേവ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച ഘോഷയാത്ര കീരംപാറ കവല ചുറ്റി ക്ഷേത്രത്തിൽ സമാപിച്ചു. തുടർന്നു ചേർന്ന സമ്മേളനം യൂണിയൻ പ്രസിഡന്റ് അജി നാരായണൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് കെ.ഇ. രാമകൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി എം.ബി. തിലകൻപ്രസംഗിച്ചു. കറുകടം, കോട്ടപ്പടി, പിണ്ടിമന ശാഖകളിലെ സമ്മേളനം യൂണിയൻ പ്രസിഡന്റ് അജി നാരായണനും ഉപ്പുകുളം, നേര്യമംഗലം, ചെമ്പൻകുഴി, തലക്കോട്, മടിയൂർ, പനങ്കര ശാഖകളിൽ യൂണിയൻ സെക്രട്ടറി പി.എ. സോമനും ഉദ്ഘാടനം ചെയ്തു. ഇളങ്ങവം, പോത്താനിക്കാട്, പൈങ്ങോട്ടൂർ എന്നിവിടങ്ങളിൽ ഡയറക്ടർ ബോർഡ് അംഗം സജീവ് പാറയ്ക്കലും ചെറുവട്ടൂർ, മുളവൂർ, വെണ്ടുവഴി എന്നീ ശാഖകളിൽ യൂണിയൻ വൈസ് പ്രസിഡന്റ് കെ.എസ്. ഷിനിൽകുമാറും കുട്ടമ്പുഴ, പാലമറ്റം ശാഖകളിൽ യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം ടി.ജി. അനിയും ഉദ്ഘാടനം ചെയ്തു.