കൊച്ചി: സുനാമിയും ഓഖിയും കൊടുങ്കാറ്റുകളും ചേർന്ന് കടൽത്തീരത്തിന്റെ ഘടന തന്നെ മാറ്റിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കടലാക്രമണ പ്രതിരോധ സംവിധാനങ്ങളെ കുറിച്ച് കൊച്ചി യൂണിവേഴ്സിറ്റിയുടെ മറൈൻ സയൻസ് ഓഡിറ്റോറിയത്തിൽ 20 ന് രാവിലെ മുതൽ ഏകദിന ശില്പശാല നടത്തുന്നു. ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ ഉദ്‌ഘാടനം ചെയ്യും. കുസാറ്റ് വൈസ് ചാൻസലർ ഡോ.കെ.എൻ. മധുസൂദനൻ അദ്ധ്യക്ഷനാകും.