പിറവം : ജില്ലാതല ഓണവാരാഘോഷത്തിന്റെ ഭാഗമായി അരീക്കൽ ടൂറിസം ഫെസ്റ്റ് - ലാവണ്യം 2019 ന് പ്രൗഢഗംഭീര തുടക്കം ഫെസ്റ്റിനോടനുബന്ധിച്ച് ഇന്നലെ വെെകിട്ട് അരീക്കലിൽ നിന്നും പാമ്പാക്കുടയിലേക്ക് മോട്ടോർ ബൈക്ക് റാലി നടത്തി. പാമ്പാക്കുട കോനാട്ട് മൽപാൻ ഹാളിൽ വച്ച് നടന്ന സാംസ്കാരിക സമ്മേളനം അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്മിണി ജോർജ് അദ്ധ്യക്ഷത വഹിച്ചു.

ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമിത് സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം കെ.എൻ.സുഗതൻ , ഗ്രാമ പഞ്ചായത്ത് വെെസ് പ്രസിഡന്റ് സി.ബി. രാജീവ്, ബ്ളോക്ക് പഞ്ചായത്തംഗങ്ങളായ ശ്യാമള ഗോപാലൻ, കെ.ജി.ഷിബു, ഒ.കെ.കുട്ടപ്പൻ , ഗ്രാമ പഞ്ചായത്തംഗങ്ങളായ സുഷമ മാധവൻ, സാജു ജോർജ്, റീജമോൾ ജോബി, ജിജോ കെ.മാണി, സുമഗോപി, എൻ.ആർ ഷാജു മുവാറ്റുപുഴ സഹസിൽദാർ പി.എസ് മധുസൂധനൻ , ഫാ. ജോൺസ് എബ്രാഹാം കോനാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.

വടക്കൻസ് കണ്ണൂർ അവതരിപ്പിച്ച നാടൻ പാട്ട് സന്ധ്യയും ശ്രദ്ധേയായി.

ടൂറിസം പ്രമോഷന്റെ ഭാഗമായിട്ടാണ് അരീക്കൽ ടൂറിസം ഫെസ്റ്റ് സംഘടിപ്പിച്ചത്. പിറവത്ത് ഓണാഘോഷത്തോടനുബന്ധിച്ച്എല്ലാ വർഷവും നടത്തി വരുന്ന കലാപരിപാടികൾക്ക് പുറമെയാണ് നിയോജക മണ്ഡലത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ അരീക്കലിൽ ഫെസ്റ്റ് നടത്തുന്നത് കൂടാതെ അരീക്കൽ വെള്ളച്ചാട്ടത്തിൽ ദീപാലങ്കാരവും ഏർപ്പെടുത്തിയിട്ടുണ്ട്. കൂത്താട്ടുകുളം ലയൺസ്‌ ക്ലബിന്റെ സഹകരണത്തോടെ സന്ദർശകർക്കായി കൂടുതൽ ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്. അരീക്കൽ വെള്ളച്ചാട്ടത്തിന്റെ വിപുലീകരണത്തിനായിഡി.ടി.പി.സി ടൂറിസം പദ്ധതിക്ക് രൂപം നല്കി

വരും വർഷങ്ങളിൽ കൂടുതൽ വിപുലമായി നടത്തും. ജില്ലാ ഭരണകൂടത്തിന്റെയും, പാമ്പാക്കുട പഞ്ചായത്തിന്റെയും, ടൂറിസം കൗൺസിലിന്റെയും, ഗ്രാമിഫൈനാർട്ട്സിന്റെയും, വെെ.എം.സി.എ, , മർച്ചന്റ്സ് അസോസിയേഷൻ, വൈസ് മെൻ ക്ലബ്, പാമ്പാക്കുട ലൈബ്രറി, വിവിധ ക്ലബുകൾ,സംഘടനകൾ എന്നിവയുടെയും സഹകരണത്തോടെയാണ് അരീക്കൽ ടൂറിസം ഫെസ്റ്റ് സംഘടിച്ചത്