കൊച്ചി : മരടിലെ ഫ്‌ളാറ്റുകൾക്ക് നിർമ്മാണ അനുമതി നൽകിയത് ഉൾപ്പെടെ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടും
സംസ്ഥാന സർക്കാരിന്റെ ഉരുണ്ടുകളി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ
സമരപ്പന്തലിലേക്ക് ഐക്യദാർഢ്യ മാർച്ച് നടത്തും.

തിങ്കളാഴ്ച രാവിലെ 9 ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി മാർച്ച് ഉദ്ഘാടനം ചെയ്യും. ഇന്ന് (14) രാവിലെ 8 ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുടുംബങ്ങളെ സന്ദർശിക്കുമെന്ന്
ഡി.സി.സി പ്രസിഡന്റ് ടി.ജെ. വിനോദ് അറിയിച്ചു.