പിറവം : നെച്ചൂർ ശാഖയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ ഉൾപ്പെടുത്തി ഗുരുദേവ ജയന്തി ആഘോഷിച്ചു. രാവിലെ ശാഖാ പ്രസിഡന്റ് എം.എം. രാജു പതാകയുയർത്തിയതോടെ ആഘോഷങ്ങൾക്ക് തുടക്കമായി. . തുടർന്ന് നടന്ന വാഹന വിളംബര ഘോഷയാത്ര കുടുംബ യൂണിറ്റുകൾ സന്ദർശിച്ച് തിരികെ ശാഖാങ്കണത്തിൽ എത്തി. വെെകിട്ട് ഏഴക്കരനാട് ജംഗ്ഷിൽ നിന്ന് പുറപ്പെട്ട ഘോഷയാത്രയിൽ വാദ്യമേളം , വിവിധ കലാരൂപങ്ങൾ എന്നിവ അണിനിരന്നു. രാജു എം.എം., അഭിലാഷ് ബി എന്നിവർ നേതൃത്വം നൽകി. കൂത്താട്ടുകുളം യൂണിയൻ പ്രസിഡന്റ് പി.ജി.ഗോപിനാഥ്, സെക്രട്ടറി സി.പി.സത്യൻ , വെെസ് പ്രസിഡന്റ് കെ.ജി. പുരുഷോത്തമൻ, യൂണിയൻ കൗൺസിലർ വി.എ.സലിം എന്നിവർ ജയന്തി ദിന സന്ദേശം നൽകി. തുടർന്ന് പ്രസാദ ഊട്ട് നടന്നു.