കൊച്ചി: സമസ്ത കേരള വാര്യർ സമാജം കൊച്ചി യൂണിറ്റിന്റെ ഈ വർഷത്തെ ഓണാഘോഷം ഇന്ന് രാവിലെ പത്തിന് എറണാകുളം ഭാരതീയാർ റോഡിലുള്ള ആൾ ഇന്ത്യ ബാങ്ക് എംപ്ളോയിസ് ഹാളിൽ മേയർ സൗമിനി ജെയൻ ഉദ്‌ഘാടനം ചെയ്യും. സെക്രട്ടറി എ.ടി.പ്രേംദാസ് സ്വാഗതം പറയും. യൂണിറ്റ് പ്രസിഡന്റ് എസ്.ഹരികുമാർ അദ്ധ്യക്ഷനാകും. ടാക്സ് അപ്പീൽ കമ്മിറ്റി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.വി.പി കൃഷ്ണകുമാർ ആശംസ നേരും. യൂണിറ്റിന്റെ പുതിയ ഡയറക്ടറി ചടങ്ങിൽ പ്രകാശനം ചെയ്യും.