അങ്കമാലി:എസ് എൻ. ഡി​. പി​. യോഗം അങ്കമാലി ശാഖയുടെ നേതൃത്വത്തിൽശ്രീനാരായണ ഗുരുജയന്തി ആഘോഷിച്ചു.ഘോഷയാത്രക്ക് ശേഷം നടന്ന പൊതുസമ്മേളനം കുന്നത്തുനാട് യൂണി​യൻ ചെയർമാൻ കെ.കെ.കർണൻ ഉദ്ഘാടനം ചെയ്തു.എം.കെ.പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു.റോജി.എം.ജോൺ എം എൽ എ മുഖ്യപ്രഭാഷണം നടത്തി.അങ്കമാലി നഗരസഭ ചെയർമാൻ എംഎ ഗ്രേസി , പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ.സലി, വാർഡ് കൗൺസിലർ റീത്തപോൾ, ശാഖ സെക്രട്ടറി കെ.കെ.വിജയൻ, എം.എസ്.ബാബു ,മനോജ് വല്ലത്തേരി, കുസുമം തമ്പി ,ബിന്ദു റെജി, വിദ്യാ റെജി, ഷിജി അനിൽ ,രമ തങ്കച്ചൻ, അഖിൽ ഭാസ്കരൻ, അമൽശിവൻ, അജിത സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.തുടർന്ന് കലാപരിപാടികൾനടന്നു.