അങ്കമാലി: ആലുവ താലൂക്ക് ലൈബ്രറി കലോത്സവം ചരിത്ര ലൈബ്രറിയുടെ നേതൃത്വത്തിൽ തുറവൂർ സെന്റ് അഗസ്റ്റിൻ യു.പി.സ്ക്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.വൈ. വർഗീസിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ റോജി.എം.ജോൺ എം.എൽ.എ കലോത്സവം ഉദ്ഘാടനം ചെയ്തു.ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ.സുരേന്ദ്രൻ കലോത്സവ സന്ദേശംനൽകി. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം ടി.പി.വേലായുധൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. താലൂക്ക് പ്രസിഡന്റ് എം.കെ.അബ്ദുള്ളക്കുട്ടി, സെക്രട്ടറി വി.കെ.ഷാജി,പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിൽവി ബൈജു, എം.എ.എച്ച്.എസ്.എസ്. പ്രിൻസിപ്പൽ പി.വി.ആന്റണി മാസ്റ്റർ, വി.എൻ.വിശ്വംഭരൻ,കെ.പി.രാജൻ.കെ.കെ.സുരേഷ് ,ടെസി പോളിഎന്നിവർ പ്രസംഗിച്ചു.