malinyam
അമ്പാട്ട്കാവ് മെട്രോ സ്‌റ്റേഷനു സമീപം ദേശീയ പാതയോരത്ത് തള്ളിയിരിക്കുന്ന മാലിന്യം

വീണ്ടും മാലിന്യ നിക്ഷേപം

ആലുവ: അമ്പാട്ട്കാവ് മെട്രോ സ്റ്റേഷന് സമീപം റോഡരികിൽ വീണ്ടും വൻതോതിൽ മാലിന്യ നിക്ഷേപം. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ദേശീയ പാതയോരത്തെ ഈ മേഖല വൃത്തിയാക്കിയതിന് പിന്നാലെയാണ് പ്ലാസ്റ്റിക് ജൈവ മാലിന്യം തള്ളിയിരിക്കുന്നത്.

അവധി ആരംഭിച്ചതോടെ വാഹനങ്ങളിൽ കൊണ്ടുവന്ന് രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ മാലിന്യം നി​ക്ഷേപി​ക്കുന്നുണ്ട് . മെട്രോ പില്ലർ 123ന് സമീപമാണ് ദുർഗന്ധം വമിപ്പിച്ച് മാലിന്യം കുന്നുകൂടിയിരിക്കുന്നത്. ജില്ലയെ മാലിന്യമുക്തമാക്കാൻ കളക്ടർ എസ്. സുഹാസ് മുൻകൈയെടുത്ത്ആവിഷ്‌കരിച്ച ക്ലീൻ എറണാകുളത്തിന്റെ ആദ്യ ഘട്ടത്തിൽ മുട്ടം മെട്രോ സ്റ്റേഷൻ മുതൽ അമ്പാട്ട്കാവ് വരെ വൃത്തിയാക്കിയിരുന്നു. റോഡിന്റെ ഇരുവശവും 100 മീറ്റർ പാതയോരമാണ് സന്നദ്ധ പ്രവർത്തനത്തിലൂടെ ശുചീകരിച്ചത്. എന്നാൽ രണ്ട് മാസം പിന്നിട്ടതോടെ എല്ലാം പഴയപടിയായെന്ന് നാട്ടുകാരും യാത്രക്കാരുംപറയുന്നു. ശുചീകരിച്ച സ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നത് ഒഴിവാക്കാൻ നിരീക്ഷണം ഏർപ്പെടുത്തുമെന്ന് സംഘാടകർ പ്രഖ്യാപിച്ചിരുന്നെങ്കിലും അതും വെറുതെയായി.

ചൂർണ്ണിക്കര പഞ്ചായത്തും ഇക്കാര്യത്തിൽ താത്പര്യമെടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. പഞ്ചായത്തിന് പുറത്ത് നിന്നാണ് മാലിന്യം അമ്പാട്ട് കാവിനടുത്ത് തള്ളുന്നതെന്ന് ആരോപണമുയർന്നു.

മെട്രോ പില്ലർ 123മാലി​ന്യക്കടലി​ൽ