ആലുവ: എടത്തല നൊച്ചിമ സേവന ലൈബ്രറി ആന്റ് റീഡിംഗ് റൂമിന്റെ നേതൃത്വത്തിൽ ഗ്രന്ഥശാല ദിനാചരണം നടത്തി. പതാക ഉയർത്തൽ, അക്ഷരദീപം തെളിയിക്കൽ, വായന മത്സരം എന്നിവ സംഘടിപ്പിച്ചു.
സേവന പ്രസിഡന്റ് പി.സി. ഉണ്ണി പതാക ഉയത്തി. സെക്രട്ടറി ഒ.കെ. ഷംസുദീൻ അക്ഷരദീപം തെളിയിച്ചു. ഭാരവാഹികളായ ലൈല അഷറഫ്, ജി.പി. ഗോപി, കെ.എ. അലിയാർ, എ.കെ. വേലായുധൻ, എം.കെ. അബ്ദുൾ കാതർ, എ.എ. സഹദ്, ടി.എ. ആഷിക്ക് എന്നിവർ നേതൃത്വം നൽകി.