ആലുവ: മരടിൽ ഫ്‌ളാറ്റുകൾക്കു അനധികൃത നിർമാണാനുമതി നൽകിയ ഉദ്യോഗസ്ഥരിൽ നിന്നും നഷ്ടപരിഹാരം ഈടാക്കാൻ സർക്കാർ തയ്യാറാകണമെന്ന് യൂത്ത് ഫ്രണ്ട് (ജേക്കബ്) സംസ്ഥാന പ്രസിഡന്റ് പ്രേംസൺ മാഞ്ഞാമറ്റം ആവശ്യപ്പെട്ടു.യൂത്ത് ഫ്രണ്ട് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാജൻ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ജോമോൻ കുന്നുംപുറം, സ്റ്റാലിൻ പുല്ലംകോട്, മൻസൂർ പാളയംപറമ്പിൽ, പ്രിൻസ് വെള്ളറക്കൽ, ജിജി ചാരപ്ലാവിൽ, ബിബിൻ മണ്ണത്തൂർ, റ്റിബിൻ തങ്കച്ചൻ, അഖിൽ എസ്. നാഥ്, ആൽബിൻ പ്ലാക്കിൽ എന്നിവർ സംസാരിച്ചു.