nagaravikasanam
മൂവാറ്റുപുഴ കച്ചേരിത്താഴത്ത് ടൗൺ വികസനത്തിനായി ഏറ്റെടുത്ത സ്ഥലങ്ങൾ എൽദോ എബ്രഹാം എം.എൽ.എ, കളക്ടർ എസ്.സുഹാസ് എന്നിവരുടെ നേതൃത്വത്തിൽ സന്ദർശിക്കുന്നു....

മൂവാറ്റുപുഴ: നഗര വികസനത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തി​ലാക്കുമെന്ന് ജി​ല്ലാ കളക്ടർ എസ് സുഹാസ് അറി​യി​ച്ചു. ടൗൺവികസനം ചുവപ്പുനാടയിൽ കുടുങ്ങി അനന്തമായി നീണ്ടു പോകുകയാണെന്ന പരാതിയെ തുടർന്ന് നഗര വികസനത്തിന്റെ പ്രവർത്തനങ്ങൾ നേരിട്ട് മനസിലാക്കുന്നതിന് ജില്ലാ കളക്ടർ എസ് സുഹാസും ഉദ്യോഗസ്ഥരും നഗര പ്രദേശങ്ങൾ സന്ദർശിച്ചു.

53പേരുടെ സ്ഥലമേറ്റെടുക്കുന്നതിനുള്ള നടപടിയുടെ ഭാഗമായി സംയുക്ത സ്ഥലപരിശോധനയും നടന്നു. വെള്ളുർകുന്നം വില്ലേജിന്റെ പരിധിയിൽപെട്ട പ്രദേശങ്ങളിലാണ് പരിശോധന നടന്നത്. പലസ്ഥലങ്ങളിലും വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച സർവ്വേ കല്ലുകൾ അപ്രത്യക്ഷമായി​. വീണ്ടും സ്ഥലമളന്ന് കല്ലുകൾ സ്ഥാപിക്കേണ്ടി വന്നു.

കഴിഞ്ഞ മാസം എൽദോ എബ്രഹാം എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽ ജില്ലാ കളക്ടർ അടക്കമുള്ളവരുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ ടൗൺ വികസനത്തിന്റെ നിർമ്മാണം വേഗത്തിലാക്കാൻ തീരുമാനി​ച്ചി​രുന്നു.

നഗര വികസനത്തിന്ഏറ്റെടുക്കേണ്ടത് 135പേരുടെ സ്ഥലങ്ങൾ

82പേരുടെ സ്ഥലമേറ്റെടുത്തു. 17.30കോടി രൂപ വിതരണം ചെയ്തു.

കെട്ടിടങ്ങൾ പൊളിച്ച് മാറ്റുന്നതിനും, അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനും 15ലക്ഷം .

താൽക്കാലിക നിർമ്മാണ പ്രവർത്തനങ്ങൾക്ക് 35ലക്ഷം രൂപ

. ടൗൺ വികസനവുമായി ബന്ധപ്പെട്ട് ഇനി ഏറ്റെടുക്കേണ്ടത്53പേരുടെ സ്ഥലം ഭൂമി ഏറ്റെടുക്കുന്നതിന് 19.50കോടി രൂപ

കിഫ്ബിയിൽ നിന്നും അനുവദിച്ചത്. 32.14കോടി രൂപ

വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനുകളും, കെ.എസ്.ഇ.ബി.യുടെ ഇലക്ട്രിക് പോസ്റ്റുകളും നീക്കം ചെയ്യുന്നതിന് 2.25കോടി രൂപ

റോഡ് നിർമ്മാണത്തിന് 17.50കോടി രൂപ
ആകെ 19.50കോടി രൂപ .