മൂവാറ്റുപുഴ : കല്ലൂർക്കാട് പഞ്ചായത്തിലെ കിടപ്പു രോഗികൾക്ക് ഓണകിറ്റൊരുക്കി നമ്മുടെ മൂവാറ്റുപുഴ കൂട്ടായ്മയുടെ ഓണാഘോഷം. പഞ്ചായത്തിലെ 25 രോഗികൾക്കാണ് പാലിയേറ്റിവ് കെയർ വഴി ഓണ കിറ്റ് നൽകിയത്. കല്ലൂർക്കാട് ആശുപത്രിയിൽ നടന്ന ചടങ്ങിൽ പാലിയേറ്റീവ് കോർഡിനേറ്റർ ബിന്ദു രതീഷിന് ലീഡർഷിപ്പ് ട്രെയിനർ നവീൻ റോസ് കൈമാറി. കോഓർഡിനേറ്റർ എൽദോ വട്ടക്കാവിൽ , വൈ. അൻസാരി, റെഡ് ക്രോസ് സൊസൈറ്റി പ്രസിഡൻറ് സിഎം വർഗീസ്, പാലിയേറ്റീവ് വാളന്റിയർമാരായ സുജാ ഉണ്ണി, സലീം പുതുശേരിക്കുടി, മാത്യൂസ് ജോസഫ് എന്നിവർ പങ്കെടുത്തു.