കൂത്താട്ടുകുളം: തിരുമാറാടി എടപ്രഭഗവതി ക്ഷേത്രത്തിലെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി​ . മൂവാറ്റുപുഴ പെരിങ്ങഴ കോട്ടുക്കമന ദാമോദരൻ നമ്പൂതിരിയുടെ ഇല്ലത്തു നിന്നും വഴിപാടായി സമർപ്പിക്കുന്ന വൃക്ഷംഇന്ന് തിരുമാറാടി യിൽ എത്തിക്കും. അഞ്ചൽപ്പെട്ടിയി​ൽ എത്തുന്ന ഘോഷയാത്രയെ ഭക്തജനങ്ങൾ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചാനയിച്ച് ക്ഷേത്രത്തിൽ എത്തിക്കും. ദേവസ്വം മാനേജർ പി ആർ മോഹനൻ നായർ, പുനരുദ്ധാരണ കമ്മറ്റി കൺവീനർ സനൽ ചന്ദ്രൻ, ദേവസ്വം പ്രസിഡണ്ട് പി രാജു, സെക്രട്ടറി എം കെ എം പി ആചാരി ,ടികെ ഗോപി,കെ എൻ.എൻ നമ്പൂതിരി എന്നിവരാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്