ആലുവ: ആലുവ ജില്ലാ വിദ്യാഭ്യാസ ഓഫീസിനു കീഴിൽ ജൂൺ മാസത്തിൽ ഗവ. ഗേൾസ് എച്ച് എസ് ആലുവ, സെൻറ് ഫ്രാൻസിസ് എച്ച് എസ് ആലുവ എന്നീ സെന്ററുകളിൽ കെടെറ്റ് പരീക്ഷ എഴുതി വിജയിച്ചവരുടെ യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ പരിശോധന സെപ്തംബർ 17 മുതൽ 25 വരെഡി.ഇ.ഒ ഓഫീസിൽ നടക്കും.
എസ്.എസ്.എൽ സി, പ്രീഡിഗ്രി/പ്ലസ് ടു, ഡിഗ്രി, ബിഎഡ് /ടിടിസി എന്നിവയുടെ അസ്സൽ സർട്ടിഫിക്കറ്റുകളും മാർക്കുലിസ്റ്റും, ഇവയുടെ സ്വയം സാക്ഷ്യപെടുത്തിയ ഒരു പകർപ്പും, കെ ടെറ്റ് ഹാൾടിക്കറ്റും, ക്വാളിഫൈഡ് ഷീറ്റും പരിശോധനയ്ക്കായി കൊണ്ടുവരണം. കാറ്റഗറി ഒന്ന് 17, 18 തീയതികളിലും കാറ്റഗറി രണ്ട് 19, 20 തീയതികളിലും കാറ്റഗറി മൂന്നും നാലും 23,24,25 തീയതികളിലുമായി നടത്തുമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ സുബിൻ പോൾ അറിയിച്ചു.