നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും 20 ലക്ഷത്തിലേറെ രൂപ വിലവരുന്ന അര കിലോ സ്വർണം കസ്റ്റംസ് പിടികൂടി. എയർ ഇന്ത്യ വിമാനത്തിൽ ജിദ്ദയിൽ നിന്നും വന്ന മലപ്പുറം മേൽമുറി സ്വദേശിയാണ് പിടിയിലായത്.

അഞ്ച് സോപ്പുകൾള്ളിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. സോപ്പുകൾ രണ്ടായി മുറിച്ച ശേഷം സ്വർണ ബിസ്ക്കറ്റുകൾ അകത്ത് കയറ്റിയ ശേഷം വീണ്ടും കൂട്ടിച്ചേർത്ത് വയ്ക്കുകയായിരുന്നു. പിന്നീട് സോപ്പുകൾ അതിന്റെ കവറിൽ തന്നെ പൊതിയുകയും ചെയ്യും. ലഗേജ് സ്കാനിംഗിലാണ് സ്വർണം കണ്ടെത്തിയത്. 530 ഗ്രാം സ്വർണമാണ് ഉണ്ടായിരുന്നത്. ഇയാളെ എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം വിശദമായി ചോദ്യം ചെയ്യുകയാണ്.