മൂവാറ്റുപുഴ: എസ് എൻ ഡി പി യോഗം 1177-ാം നമ്പർ ആവോലി ശാഖയുടെ ആഭിമുഖ്യത്തിൽ ശ്രീ നാരായണ ഗുരുദേവന്റെ 165-ാമത് ജയന്തി ആഘോഷം വിവിധ പരിപാടികളോടെ നടത്തി. രാവിലെ ശാഖ മന്ദിരത്തിനു സമീപമുള്ള ഗുരുദേവ ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നടത്തിയശേഷം പീത പതാക ഉയർത്തി. ഗുരുദേവ കീർത്തനാലാപനത്തോടെ ആരംഭിച്ച് ജയന്തി ഘോഷയാത്ര ശാഖ മന്ദിരത്തിൽ സമാപിച്ചു. സമ്മേളനത്തിൽ ശാഖ പ്രസിഡന്റ് വി.ഇ. സോമൻ വാഴാട്ട് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.എം.പ്രസാദ് ചാലിൽ ഗുരുദേവ സന്ദേശം നൽകി. ഉച്ചക്ക് പ്രസാദ ഉൗട്ടോടെ ശാഖയിലെ ജയന്തി ആഘോഷത്തിന് സമാപനമായി.