ആലുവ: റൂറൽ ജില്ലാ പൊലീസ് അഗാപ്പെ ഡയഗനോസ്റ്റിക്‌സുമായി ചേർന്ന് സേനാഗംങ്ങൾക്കായി സൗജന്യ രക്ത പരിശോധന ക്യാമ്പ് നടത്തും. 18 ന് രാവിലെ എട്ടിന് ജില്ലാ പൊലീസ് ആസ്ഥാനത്ത് എസ്.പി. കെ. കാർത്തിക് ഉദ്ഘാടനം ചെയ്യും. ഉദ്യോഗസ്ഥരുടെ ശാരീരികാരോഗ്യ പരിശോധനയുടെ ഭാഗമായാണ് ക്യാമ്പ്. ജില്ലയിലെ മുഴുവൻ പൊലിസ് ഉദ്യോഗസ്ഥരും പങ്കെടുക്കും.