roji-m-john-mla
മലയാറ്റൂർ കിഴക്കുംഭാഗംശാഖ ചതയ ദിനത്തോടനുബന്ധി​ച്ച് നടത്തി​യ പൊതുസമ്മേളനം റോജി എം ജോൺ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു

കാലടി: മലയാറ്റൂർ കിഴക്കും ഭാഗംശാഖയുടേയും , കുടുംബ യൂണിറ്റുകളുടെയും, പോഷക സംഘടനകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ ശ്രീനാരായണഗുരുദേവ ജയന്തി ആഘോഷിച്ചു. ജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി ചതയദിനഘോഷയാത്രയും നടത്തി. തുടർന്ന് നടന്ന പൊതുസമ്മേളനം റോജി എം ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് എം.ബി.രമേഷ് അദ്ധ്യക്ഷത വഹിച്ചു. കുന്നത്തുനാട് യൂണിയൻ കൗൺസിലർ സജിത്ത് നാരായണൻ ചതയ ദിന സന്ദേശം നൽകി. ചടങ്ങിൽ യൂണിയൻ കമ്മിറ്റി മെമ്പർ ബേബി പി. എസ് ക്ഷേത്രം വൈസ് പ്രസിഡന്റ് മോഹനൻ മാലി, യൂത്ത് മൂവ്മെന്റ്സിഡൻറ് സുജിത്ത് വാസു, ക്ഷേത്രം ദേവസ്വം സെക്രട്ടറി

കെ.ടി. സത്യൻ മൈക്രോ കോഡിനേറ്റർ എം പി മോഹനൻ വനിതാ സംഘടന പ്രസിഡന്റ് ബീന ബിജു, ബാലജന യോഗം പ്രസിഡൻറ് മിഥുൻ മധു , ഹരിശ്രീ യൂണിറ്റ് പ്രസിഡണ്ട് ജ്യോതിഷ് സി.കെ., കൃഷ്ണകുമാർ മേക്കാട്ട് മല, രാജീവ് നെടുവേലി,, സുരേഷ് മുണ്ടയ്ക്കൽ,ജാനമ്മ കുമാരൻ, സുധാകരൻ കവളമ്പാറ എന്നിവർപ്രസംഗിച്ചു.ശാഖാ സെക്രട്ടറി പി.കെ.പീതാംബരൻ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡൻറ് എം. എ സുഗതൻ നന്ദിപറഞ്ഞു.ചതയ ദിന ആഘോഷത്തിന്റെ ഭാഗമായി 'ചതയ നിലാവ് 2019 ' യൂണിറ്റുകളുടെ നേതൃത്വത്തിൽ കലാപരിപാടികളും പ്രസാദ ഊട്ടും നടന്നു.