bpcl
കൊച്ചി റിഫൈനറിയിലേക്കുള്ള വെസ്സൽ എത്തിച്ചേർന്നു

അമ്പലമുകൾ: കൊച്ചി റിഫൈനറിയുടെ ഐ.ആർ.ഇ.പി പ്ലാന്റിലേക്കുള്ള കൂറ്റൻ ടാങ്ക് കൊച്ചിയിലെത്തിച്ചു. ഇരുപതു മീറ്റർ നീളവും നാലു മീറ്റർ വീതിയും നൂറുമെട്രിക് ടൺ ഭാരവുമുമുള്ള ഐജി വി 131 വെസ്സൽ മുംബായിലെ സി.ജി.എൽ പ്രോജക്ട്സാണ് നിർമ്മിച്ചത്. നാലു സംസ്ഥാന സർക്കാരുകളുടെ പ്രത്യേക അനുമതിയോടെ അഞ്ചു ദിവസവും 8 മണിക്കൂറുമെടുത്ത് റെക്കാഡ് വേഗത്തിലാണ് ടാങ്ക് പ്രത്യേക ലോറിയിൽ കൊച്ചിയിലെത്തിയത്.