പെരുമ്പാവൂർ: പ്രഗതി അക്കാഡമിയിൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് അവധിക്കാല ക്യാമ്പ് ആരംഭിച്ചു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ പതാക ഉയർത്തി ഉദ്ഘാടനം നിർവഹിച്ചു.
എസ്.പി.സി.ഫോർ ഗ്രീൻ പ്ലാനറ്റ് സെമിനാറിൽ എസ്.ഐ ബേസിൽ തോമസ് സംസാരിച്ചു. ഡോ. ഇന്ദിര രാജൻ, അദ്ധ്യക്ഷത വഹിച്ചു. താര ദിപു, സി.പി.ഒ, നിഖിൽ രാധാകൃഷ്ണൻ, ഡ്രിൽ ഇൻസ്ട്രക്ടർമാരായ സിയാദ്, ധന്യ എന്നിവർ നേതൃത്വം നൽകി.