mamogram
മൊബൈൽ മാമോഗ്രാം യൂണിറ്റ്.

കൊച്ചി : കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെയും ഡോ. വി.പി. ഗംഗാധരന്റെ നേതൃത്വം നൽകുന്ന കൊച്ചിൻ ക്യാൻസർ സൊസൈറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സമഗ്ര സൗജന്യ സ്തനാർബുദ നിർണയ ചികിത്സാ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഈമാസം 18,19,20 തിയതികളിലാണ് ക്യാമ്പ്. ഇരുപത് വയസിന് മുകളിലുള്ള സ്ത്രീകൾക്ക് പങ്കെടുക്കാം.

ക്യാമ്പ് ദിവസങ്ങളിൽ സഞ്ചരിക്കുന്ന തെർമോ മാമോഗ്രാം, റേഡിയോ മാമോഗ്രാം യൂണിറ്റുകളുടെ സേവനം ആശുപത്രിയിൽ ലഭിക്കും. ഇന്ദിരാഗാന്ധി ആശുപത്രിയുടെ മിഷൻ കാൻസർ പദ്ധതിയുടെ ഭാഗമായാണ് ക്യാമ്പ്. പങ്കെടുക്കാൻ താല്പര്യമുള്ളവർ മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് ആശുപത്രി സെക്രട്ടറി അജയ് തറയിൽ അറിയിച്ചു. രാവിലെ 8 മുതൽ ഒന്നു വരെയാണ് ബുക്കിംഗ് സമയം. കൂടുതൽ വിവരങ്ങൾക്ക് : 6235401336.