തൃപ്പൂണിത്തുറ: ശബരിമല വിഷയത്തെ മുൻനിർത്തി നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാനെന്ന പേരിൽ സർക്കാർ രൂപീകരിച്ച നവോത്ഥാന സമിതി പിരിച്ചുവിടണമെന്ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറി തുറവൂർ സുരേഷ് ആവശ്യപ്പെട്ടു.
അംഗങ്ങൾക്കിടയിൽ വിരുദ്ധാഭിപ്രായമായതിനാൽ സമിതിയുടെ പ്രസക്തി നഷ്ടപ്പെട്ടു.ശബരിമല വിധി നടപ്പാക്കാൻ കാണിച്ച വ്യഗ്രത മരട് ഫ്ലാറ്റിലെ സുപ്രീം കോടതി വിധിയിലും കാണിക്കണം. വീട് നഷ്ടപ്പെടുന്നവർക്ക് പട്ടിക വിഭാഗക്കാർക്ക് നൽകുന്ന പോലെ കോളനി ഫ്ലാറ്റുകൾ നൽകി സമത്വം നടപ്പിൽ വരുത്താൻ സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.