culture
ആസ്സാമിലെ ഡിബ്രുഗഡ് സർവ്വകലാശാലയിൽ നടന്ന ചടങ്ങിൽ മലയാളത്തിനുള്ള യുവ സാഹിത്യ പുരസ്ക്കാരം കേന്ദ്ര സാഹിത്യ അക്കാഡമി അദ്ധ്യക്ഷൻ ഡോ. ചന്ദ്രശേഖര കമ്പാറിൽ നിന്നും അനുജ അകത്തൂട്ട് ഏറ്റുവാങ്ങുന്നു.

മൂവാറ്റുപുഴ: ആദ്യം അവനവനെതന്നേയും ,തുടർന്ന് മറ്റുള്ളവരേയും തങ്ങളുടെ സാഹിത്യ രചനകളിലൂടെ സ്വതന്ത്രമാക്കുക എന്നതാണ് ഇന്നത്തെ ഇന്ത്യൻ യുവ സാഹിത്യ കാരന്മാരുടെ വെല്ലുവിളിയെന്ന് പ്രശസ്ത കന്നഡ എഴുത്തുകാരനും കേന്ദ്രസാഹിത്യ അക്കാഡമി അദ്ധ്യക്ഷനുമായ ഡോ. ചന്ദ്രശേഖര കമ്പാർ പറഞ്ഞു. ആസ്സാമിലെ ഡിബ്രുഗഡ് സർവ്വകലാശാലയിൽ നടന്ന ചടങ്ങിൽ യുവ സാഹിത്യപ്രതിഭകൾക്കുള്ള കേന്ദ്രസാഹിത്യ അക്കാഡമി യുവ പുരസ്ക്കാരങ്ങൾ സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളത്തിനുള്ള പുരസ്ക്കാരം അനുജ അകത്തൂട്ട് ഏറ്റുവാങ്ങി. 50000/- രൂപയും താമ്രശില്പവുമായിരുന്നു പുരസ്ക്കാരം . തുടർന്ന് നടന്ന യുവസാഹിത്യ സംഗമത്തിൽ മലയാളത്തെ പ്രതിനിധികരിച്ച് താനെങ്ങനെ എഴുത്തുകാരിയായി എന്ന വിഷയത്തിൽ അനുജ പ്രസംഗിച്ചു. ഇന്ത്യയിൽ 23 ഭാഷകളിൽ നിന്നുള്ള എഴുത്തുകാരും ചടങ്ങിൽ പങ്കെടുത്തു. പ്രശസ്ത ഇംഗ്ലീഷ് ഗ്രന്ഥകാരനും പണ്ഡിതനുമായ അമാരപ്പദത്ത , സാഹിത്യ അക്കാഡമി ഉപാദ്ധ്യക്ഷൻ മാധവ് കൗശിക്ക്, സെക്രട്ടറി ശ്രീനിവാസറാവു എന്നിവർ പ്രസംഗിച്ചു.