മൂവാറ്റുപുഴ: ഗ്രാമീണ മത്സ്യ സമ്പത്ത് വർദ്ധിപ്പിക്കുന്നതിന് ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ പുഴകളിലും, കുളങ്ങളിലും, ചിറകളിലും, തോടുകളിലും മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതികൾക്ക് തുടക്കമായി. ജില്ലാ പഞ്ചായത്തും, ഫിഷറീസ് ഡിപ്പാർട്ട്മെന്റുമായി സഹകരിച്ച് മൂവാറ്റുപുഴയാറിലെ വാളകം മാറാടി പഞ്ചായത്ത് പരിധിയിൽ രണ്ടര ലക്ഷം മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. വാളകം ഗ്രാമപഞ്ചായത്തിലെ ഗണപതി കടവിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം എൻ.അരുൺ മത്സ്യ കുഞ്ഞുങ്ങളെ പുഴയിൽ നിക്ഷേപിച്ച് ഉദ്ഘാടനം ചെയ്തു. വാളകം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലീല ബാബു അദ്ധ്യക്ഷത വഹിച്ചു. മാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലതശിവൻ, സുജാത സതീശൻ, പി.എം.മദനൻ, ദീപ്തി മനോജ്, സീമ അശോകൻ തുടങ്ങിയവർ പങ്കെടുത്തു.