തൃപ്പൂണിത്തുറ: എസ്.എൻ.ഡി.പി യോഗം തെക്കുംഭാഗം ശാഖയുടെയും ശ്രീനാരായണ ധർമ്മപോഷിണി സഭയുടെയും സംയുക്താഭിമുഖ്യത്തിൽ ചതയദിനാഘോഷം സംഘടിപ്പിച്ചു. സാംസ്കാരിക സമ്മേളനംം ഡോ.വിജീഷ് മണി ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ടി.കെ. സുരേഷ് കുമാർ അദ്ധ്യക്ഷനായി പൂത്തോട്ട സ്വാമി ശ്വാശ്വതീകാനന്ദ കോളേജ് പ്രിൻസിപ്പൽ ഡോ: എസ്.ബാബുസുന്ദർ ഡോക്ടർമാരെ ആദരിച്ചു. ധർമ്മപോഷിണി സഭ പ്രസിഡന്റ് രമേശൻ വലിയ വീട്ടിൽ ഭദ്രദീപം തെളിയിച്ചു. ശാഖ നേതാക്കളായ സോമൻ മാനാറ്റിൽ, സനിൽ പൈങ്ങാടൻ, ജയൻ പുതുവാത്തുരുത്തിൽ, ബിന്ദു ഷാജി, ഉമാശങ്കർ എന്നിവർ പ്രസംഗിച്ചു.