പറവൂർ : ഓണത്തോടനുബന്ധിച്ച് തത്തപ്പിള്ളി മാനടിയിൽ കുമാരൻ, ജാനകി കുമാരൻ സ്മാരക ഫൗണ്ടേഷൻ അമ്പതി കുടുംബങ്ങൾക്ക് പത്ത് കിലോഗ്രാം വീതം അരി വിതരണം ചെയ്തു. . ഫൗണ്ടേഷൻ ഭാരവാഹികളായ എം.കെ.സജീവ്, സുമനസജീവ് എന്നിവർ ചേർന്ന് വിതരണോദ്ഘാടനം നിർവ്വഹിച്ചു. ദിനിൽ തത്തപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. പി.എൻ. സന്തോഷ്, അനിൽകുമാർ, എൽ. ആദർശ്, ഐഷ സത്യൻ, എ.ജി.മുരളി തുടങ്ങിയവർ സംസാരിച്ചു.