പള്ളുരുത്തി: സഹകരണ ബാങ്കിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് കഴിഞ്ഞ 10 ദിവസമായി പള്ളുരുത്തി വെളിയിൽ നടന്നുവരുന്ന കാർഷികമേളക്ക് ഇന്ന് തിരശീല വീഴും. വിവിധ കമ്പനികളുടെ സ്റ്റാളുകൾ, പഴയ കാല കർഷക ഓലപുരകളും കർഷകരുടെ ഉപകരണങ്ങളും തുടങ്ങിയവ ഏറെപ്പേരെ ആകർഷിച്ചു. രാവിലെ 11 മുതൽ രാത്രി 9 വരെ സൗജന്യമായിരുന്നു പ്രവേശനം.കലാപരിപാടികളും അരങ്ങേറി. നൂറോളം സ്റ്റാളുകളാണ് മേളയിൽ ഒരുക്കിയിരിക്കുന്നതെന്ന് ബാങ്ക് പ്രസിഡന്റ് ടി.കെ.വൽസൻ അറിയിച്ചു.