കൊച്ചി : സംസ്ഥാനത്തെ ഏറ്റവും വലിയ സംരംഭക സമ്മേളനം "ടൈക്കോൺ 2019 "ന് ഒക്ടോബർ 4, 5 തീയതികളിൽ കൊച്ചി വേദിയാകും. ലെ മെറിഡിയൻ ഹോട്ടലിൽ നടക്കുന്ന സമ്മേളനം പുതുച്ചേരി ലെഫ്‌റ്റനന്റ് ഗവർണർ കിരൺ ബേദി ഉദ്ഘാടനം ചെയ്യും.
കെ.പി.എം.ജി ചെയർമാൻ അരുൺ .എം .കുമാർ മുഖ്യപ്രഭാഷണം നടത്തും. ഓളം ഇന്റർനാഷണലിന്റെ സഹസ്ഥാപകൻ സണ്ണി വർഗീസ് ചർച്ച നയിക്കും.
സമ്മേളനത്തിന്റെ രണ്ടാം ദിവസം രാജ്യസഭാ എം .പി സുബ്രമണ്യം സ്വാമി പ്രഭാഷണം നടത്തും. 1500ലധികം യുവ സംരംഭകരും പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുക്കും. വിവരങ്ങൾക്ക് ഫോൺ: 0484 4015752, 4862 559.
ടൈക്കോൺ കേരള സീനിയർ വൈസ് പ്രസിഡന്റ് അജിത് മൂപ്പൻ, മുകുന്ദ് കൃഷ്ണ, വിവേക് കൃഷ്ണ ഗോവിന്ദ്, നിർമ്മൽ പണിക്കർ തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.