കൊച്ചി: എസ്‌.വൈ.എസ് സംഘടിപ്പിക്കുന്ന ജില്ലാ യുവജന റാലിക്ക് മട്ടാഞ്ചേരി ഷാമിയാനാ ഹാളിൽ ഇന്ന് തുടക്കമാകും. യുവത്വം നിലപാട് പറയുന്നു എന്ന മുദ്രാവാക്യമുയർത്തി ജില്ലകൾ തോറും സംഘടിപ്പിക്കുന്ന യുവജന റാലി കേരള മുസ്ലീം യുവജന സമ്മേളനത്തിന്റെ മുന്നോടിയായിട്ടാണ് സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. സന്നദ്ധ പ്രവർത്തനങ്ങൾക്കായി എസ്‌.വൈ.എസിന്റെ മേൽനോട്ടത്തിൽ രൂപം നൽകിയ ടീം ഒലീവിന്റെ പ്രഖ്യാപനവും ചടങ്ങിൽ നടക്കും. സംസ്ഥാന സെക്രട്ടറി ആർ.പി.ഹുസൈൻ പരിപാടി ഉദ്ഘാടനം ചെയ്യും.കെ.ജെ .മാക്സി എം.എൽ.എ മുഖ്യാതിഥിയാകും.