കൊച്ചി: കേരള പഞ്ചായത്ത് എംപ്ലോയീസ് ഓർഗനൈസേഷൻ 37-ാം സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപീകരണ സമ്മേളനം ഡി.സി.സി പ്രസിഡന്റ് ടി.ജെ. വിനോദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ. ബാബു അദ്ധ്യക്ഷത വഹിച്ചു.

ഡി.സി.സി ഭാരവാഹികളായ മുഹമ്മദ് ഷിയാസ്, ജോസഫ് ആന്റണി, എസ്.ഇ.ടി.ഒ ജില്ലാ ചെയർമാൻ കെ.എസ്. സുകുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി ബി. ശ്രീകുമാർ, സംഘടനാ സെക്രട്ടറി നൈറ്റോ ബേബി അരീക്കൽ, പി. ദേവദാസ്, ഷമിൽ, മുഹമ്മദ് ബഷീർ, ജയിൻ പതാടൻ, എം.എൻ. സജീഷ്‌കുമാർ, എസ്. കരുണാകരൻ എന്നിവർ പ്രസംഗിച്ചു.

ടി.ജെ. വിനോദ് ചെയർമാനായും നൈറ്റോ ബേബി അരീക്കൽ ജനറൽ കൺവീനറുമായി സ്വാഗതസംഘം രൂപീകരിച്ചു. നവംബർ 29, 30 തീയതികളിൽ എറണാകുളം ടൗൺഹാളിലാണ് സമ്മേളനം.