ആലുവഇ.എസ്.ഐ ഡിസ്‌പെൻസറിതകർച്ചയുടെ വക്കിൽ
സ്വന്തം ലേഖകൻ
ആലുവ: തകർച്ചയുടെ വക്കിലായിട്ടും നഗരമദ്ധ്യത്തിലെ ഇ.എസ്.ഐ ഡിസ്‌പെൻസറി യെകണ്ടില്ലെന്ന് നടിച്ച് അധികൃതർ. എഴുനൂറിലേറെ രോഗികൾ ദിവസേന ചികിത്സ തേടുന്ന .
ഡിസ്‌പെൻസറി കെട്ടിടം അപകടാവസ്ഥയിലായിട്ട് നാളേറെയായി. പഴയ ബസ് സ്റ്റാൻഡ് വഴി വരുന്ന രോഗികൾ കാട് പിടിച്ച് കിടക്കുന്ന വഴിതാണ്ടണം.
നാല് അലോപ്പതി ഡോക്ടർമാരും ഒരു ഹോമിയോപ്പതി ഡോക്ടറുമാണ് ഇവിടെ സേവനം നൽകുന്നത്. പല ഭാഗത്തും ചോർന്നൊലിക്കുന്ന ഈ കെട്ടിടത്തിലാണ് പരിശോധന മുറികളും ഫാർമസിയും പ്രവർത്തിക്കുന്നത്.
ജീർണാവസ്ഥയിലായ കെട്ടിടത്തിൻെറ കോൺക്രീറ്റ് കട്ടകൾ അടർന്ന് വീഴുന്നുണ്ട് . ചുമരുകൾ പലയിടത്തും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്.
സർക്കാർ ധനസഹായം നൽകാത്തതിനാൽ അറ്റകുറ്റപ്പണികൾ ഡോക്ടർമാർ സ്വന്തം ചെലവിൽ നടത്തുകയാണ് രോഗികളുമായി ബന്ധപ്പെട്ട ഫയലുകൾ സൂക്ഷിക്കാനും ജീവനക്കാർ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.
മതിലും ഗേറ്റും ജീർണ്ണാവസ്ഥയിൽ
കോൺക്രീറ്റ് കട്ടകൾ അടർന്ന് വീഴുന്നു
വഴി കാട് പിടിച്ചു